സലഫുകളുടെ കാലശേഷം മുസ്ലിം സമൂഹം പഴയ ജാഹിലിയ്യത്തിലേക്ക് വഴുതി വീഴുകയും ശിര്‍ക്കും അന്ധവിശ്വാസങ്ങളും മുസ്ലിം ഹൃദയങ്ങളില്‍ പുനപതിഷ്ഠ നേടുകയും ചെയ്തപ്പോള്‍ വിശുദ്ധ ഖുര്‍ആനിന്റെയും പ്രവാചക വചനങ്ങളുടെയും അടിസ്ഥാനത്തില്‍ അത്തരം അന്ധവിശ്വസങ്ങള്‍ക്കെതിരെ സന്ധിയില്ല സമരം നടത്തിയ തൌഹീദിന്റെ ധ്വജവാഹകനായിരുന്നു ഇമാം മുഹമ്മദ് ബ്നു അബ്ദുല്‍ വഹാബ്. അദ്ദേഹത്തിന്റെ പ്രബോധന ചരിത്രത്തെ കുറിച്ച ഷെയ്ഖ് ഹുസൈന് ബ്നു ഗനാം എഴുതിയ “രൌദത്തുല്‍ അഫ്കാര്‍ വല്‍ അഫ്ഹാം” എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി രചിച്ച പുസ്തകം.
Author: കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്
Reveiwers: സുഫ്യാന് അബ്ദുസ്സലാം
Publisher: കേരളാ നദ്വത്തുല് മുജാഹിദീന്‍
എല്ലാ പ്രവാചകന്മാരും കണിശമായ ഏകദൈവ സിദ്ധാന്തമാണ് പ്രബോധനം ചെയ്തത്. എന്നാല്‍ ഏകദൈവത്തില്‍ മൂന്ന് ആളത്വങ്ങളുണ്ടെന്ന്‍ സമര്‍ത്ഥിക്കാന്‍ വേണ്ടി ക്രൈസ്തവ പണ്ഡിതന്മാര് നടത്തുന്ന ശ്രമങ്ങളെ ഗ്രന്ഥകാരന് ബൈബിള്‍ വചനങ്ങള്‍ കൊണ്ട് തന്നെ ഖണ്ഡിക്കുന്നു. ക്രൈസ്തവ ദൈവ സങ്കല്പത്തെ പഠന വിധേയമാക്കുന്ന ഏവര്‍ക്കും പ്രയോജനപ്പെടുന്ന ഒരു അമൂല്യ കൃതി.
Author: എം.മുഹമ്മദ് അക്ബര്‍
Reveiwers: അബ്ദുറസാക് സ്വലാഹി
Publisher: കോഓപ്പറേറ്റീവ് ഓഫീസ് ഫോര്‍ കാള്‍ ആന്റ് ഗൈഡന്‍സ്-റൌള http://www.islamreligion.com
ശുദ്ധി, നമസ്കാരം എന്നീ വിഷയങ്ങളിലുള്ള കര്മ്മര ശാസ്ത്ര രീതികളാണ് ഈ കൃതിയിലെ പ്രതിപാദനം. പ്രവാചകനില്‍ നിന്ന് സ്ഥിരപ്പെട്ട കാര്യങ്ങള്ക്കാ.ണ് ഈ വിഷയങ്ങളില്‍ മുന്ഗപണന നല്കിപയിരിക്കുന്നത്.
Author: യൂസുഫ് ബിന്‍ അബ്ദുല്ലാഹ് അല്‍ അഹ്മദ്
Translators: മുഹമ്മദ് നാസര്‍ മദനി - മുഹമ്മദ് നാസ്വര്‍ മദനി
Publisher: ഫൊറിനേര്‍സ് കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെ൯റര്‍ - അല്‍ അഹ്സാ
Source: http://www.islamhouse.com/p/515
വിശ്വാസികളില്‍ സംഭവിക്കാവുന്ന പിഴവുകള്‍ക്ക് പരിഹാരമായി അല്ലാഹു അവര്‍ക്ക് കനിഞ്ഞരുളിയതാണ് പ്രായശ്ചിത്തം. അതുമുഖേന അവന്റെ പിഴവുകള്‍ മായ്ച് ആത്മാവിനെ ശുദ്ധിയാക്കി സംസ്കരിച്ചെടുക്കുന്നു. ഇസ്ലാമില്‍ പ്രായശ്ചിത്തങ്ങള്‍ നിര്ബ്ബവന്ധമാവുന്ന അവസ്ഥകളെക്കുറിച്ചും ഓരോ അവസ്ഥകളിലും എന്തൊക്കെ പ്രായശ്ചിത്തങ്ങളാണു നിര്ബ്ബ്ന്ധമാവുന്നതെന്നും വിശദമാക്കുന്ന പുസ്തകം.
Author: ഹംസ ജമാലി
Reveiwers: സുഫ്യാന് അബ്ദുസ്സലാം
വിവാഹം, വിവാനാനന്തര മര്യാദകള്‍, സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും അനുവദനീയമായ കാര്യങ്ങള്‍, നിഷിദ്ധമായ കാര്യങ്ങള്‍, ദാമ്പത്യ ജീവിതത്തില്‍ ദമ്പതികള്‍ പാലിക്കേണ്ട മര്യാദകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ആധികാരികമായ വിശദീകരണം.
Author: മുഹമ്മദ് നാസറുദ്ദീന്‍ അല്‍ അല്‍ബാനി
Reveiwers: സുഫ്യാന് അബ്ദുസ്സലാം
Translators: സയ്യിദ് സഹ്ഫര്‍ സ്വാദിഖ്
ഈ കൃതി ഒരു ക്രൈസ്തവ യുവതി തന്റെ ഇസ്ലാം മതാശ്ലേഷണത്തിനു ശേഷം രചിച്ച പഠനാര്‍ഹമായ ഗ്രന്ഥമാണ്. തന്റെ അമ്മയെ സ്നേഹപൂര്‍വം സംബോധന ചെയ്തു കൊണ്ട് , ക്രൈസ്തവ വിശ്വാസങ്ങളിലെ അപാകതകള്‍ ബൈബിളില്‍ നിന്നു തന്നെയുള്ള തെളിവുകളോടെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് ഇതിലുള്ളത്. ശരിയായ വിശ്വാസത്തിന്റെ സ്രോതസ്സും, വിജയമാര്ഗവും ഇസ്ലാമാണെന്ന് ഗ്രന്ഥകര്‍ത്രി ഇതില്‍ കൃത്യമായി സമര്‍ഥിക്കുന്നുണ്ട്. ഏതൊരു വായനക്കാരനും സത്യം തിരിച്ചറിയാന്‍ സഹായിക്കുന്ന ലളിത രചനയാണ് ഈ കൃതി.
Reveiwers: മുഹമ്മദ് കബീര്‍ സലഫി