മലയാളം
Surah ഹിജ്റ് - Aya count 99
الر ۚ تِلْكَ آيَاتُ الْكِتَابِ وَقُرْآنٍ مُّبِينٍ
( 1 ) ![മലയാളം - ഹിജ്റ് - Aya 1 ഹിജ്റ് - Aya 1](style/islamic/icons/mp3.png)
അലിഫ് ലാംറാ-വേദഗ്രന്ഥത്തിലെ അഥവാ (കാര്യങ്ങള്‍) സ്പഷ്ടമാക്കുന്ന ഖുര്‍ആനിലെ വചനങ്ങളാകുന്നു അവ.
رُّبَمَا يَوَدُّ الَّذِينَ كَفَرُوا لَوْ كَانُوا مُسْلِمِينَ
( 2 ) ![മലയാളം - ഹിജ്റ് - Aya 2 ഹിജ്റ് - Aya 2](style/islamic/icons/mp3.png)
തങ്ങള്‍ മുസ്ലിംകളായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന് ചിലപ്പോള്‍ സത്യനിഷേധികള്‍ കൊതിച്ച് പോകും.
ذَرْهُمْ يَأْكُلُوا وَيَتَمَتَّعُوا وَيُلْهِهِمُ الْأَمَلُ ۖ فَسَوْفَ يَعْلَمُونَ
( 3 ) ![മലയാളം - ഹിജ്റ് - Aya 3 ഹിജ്റ് - Aya 3](style/islamic/icons/mp3.png)
നീ അവരെ വിട്ടേക്കുക. അവര്‍ തിന്നുകയും സുഖിക്കുകയും വ്യാമോഹത്തില്‍ വ്യാപൃതരാകുകയും ചെയ്തു കൊള്ളട്ടെ. (പിന്നീട്) അവര്‍ മനസ്സിലാക്കിക്കൊള്ളും.
وَمَا أَهْلَكْنَا مِن قَرْيَةٍ إِلَّا وَلَهَا كِتَابٌ مَّعْلُومٌ
( 4 ) ![മലയാളം - ഹിജ്റ് - Aya 4 ഹിജ്റ് - Aya 4](style/islamic/icons/mp3.png)
ഒരു രാജ്യത്തെയും നാം നശിപ്പിച്ചിട്ടില്ല; നിര്‍ണിതമായ ഒരു അവധി അതിന്ന് നല്കപ്പെട്ടിട്ടല്ലാതെ.
مَّا تَسْبِقُ مِنْ أُمَّةٍ أَجَلَهَا وَمَا يَسْتَأْخِرُونَ
( 5 ) ![മലയാളം - ഹിജ്റ് - Aya 5 ഹിജ്റ് - Aya 5](style/islamic/icons/mp3.png)
യാതൊരു സമുദായവും അതിന്റെ അവധിയേക്കാള്‍ മുമ്പിലാവുകയില്ല. (അവധി വിട്ട്) അവര്‍ പിന്നോട്ട് പോകുകയുമില്ല.
وَقَالُوا يَا أَيُّهَا الَّذِي نُزِّلَ عَلَيْهِ الذِّكْرُ إِنَّكَ لَمَجْنُونٌ
( 6 ) ![മലയാളം - ഹിജ്റ് - Aya 6 ഹിജ്റ് - Aya 6](style/islamic/icons/mp3.png)
അവര്‍ (അവിശ്വാസികള്‍) പറഞ്ഞു: ഹേ; ഉല്‍ബോധനം അവതരിപ്പിക്കപ്പെട്ടിട്ടുള്ള മനുഷ്യാ! തീര്‍ച്ചയായും നീ ഒരു ഭ്രാന്തന് തന്നെ.
لَّوْ مَا تَأْتِينَا بِالْمَلَائِكَةِ إِن كُنتَ مِنَ الصَّادِقِينَ
( 7 ) ![മലയാളം - ഹിജ്റ് - Aya 7 ഹിജ്റ് - Aya 7](style/islamic/icons/mp3.png)
നീ സത്യവാന്മാരില് പെട്ടവനാണെങ്കില്‍ നീ ഞങ്ങളുടെ അടുക്കല്‍ മലക്കുകളെ കൊണ്ട് വരാത്തതെന്ത്?
مَا نُنَزِّلُ الْمَلَائِكَةَ إِلَّا بِالْحَقِّ وَمَا كَانُوا إِذًا مُّنظَرِينَ
( 8 ) ![മലയാളം - ഹിജ്റ് - Aya 8 ഹിജ്റ് - Aya 8](style/islamic/icons/mp3.png)
എന്നാല്‍ ന്യായമായ കാരണത്താലല്ലാതെ നാം മലക്കുകളെ ഇറക്കുന്നതല്ല. അന്നേരം അവര്‍ക്ക് (സത്യനിഷേധികള്‍ക്ക്) സാവകാശം നല്‍കപ്പെടുന്നതുമല്ല.
إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ
( 9 ) ![മലയാളം - ഹിജ്റ് - Aya 9 ഹിജ്റ് - Aya 9](style/islamic/icons/mp3.png)
തീര്‍ച്ചയായും നാമാണ് ആ ഉല്‍ബോധനം അവതരിപ്പിച്ചത്. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്.
وَلَقَدْ أَرْسَلْنَا مِن قَبْلِكَ فِي شِيَعِ الْأَوَّلِينَ
( 10 ) ![മലയാളം - ഹിജ്റ് - Aya 10 ഹിജ്റ് - Aya 10](style/islamic/icons/mp3.png)
തീര്‍ച്ചയായും നിനക്ക് മുമ്പ് പൂര്വ്വികന്മാരിലെ പല കക്ഷികളിലേക്ക് നാം ദൂതന്മാരെ അയച്ചിട്ടുണ്ട്.
وَمَا يَأْتِيهِم مِّن رَّسُولٍ إِلَّا كَانُوا بِهِ يَسْتَهْزِئُونَ
( 11 ) ![മലയാളം - ഹിജ്റ് - Aya 11 ഹിജ്റ് - Aya 11](style/islamic/icons/mp3.png)
ഏതൊരു ദൂതന് അവരുടെ അടുത്ത് ചെല്ലുമ്പോഴും അവര്‍ അദ്ദേഹത്തെ പരിഹസിക്കാതിരുന്നിട്ടില്ല.
كَذَٰلِكَ نَسْلُكُهُ فِي قُلُوبِ الْمُجْرِمِينَ
( 12 ) ![മലയാളം - ഹിജ്റ് - Aya 12 ഹിജ്റ് - Aya 12](style/islamic/icons/mp3.png)
അപ്രകാരം കുറ്റവാളികളുടെ ഹൃദയങ്ങളില്‍ അത് (പരിഹാസം) നാം ചെലുത്തി വിടുന്നതാണ്.
لَا يُؤْمِنُونَ بِهِ ۖ وَقَدْ خَلَتْ سُنَّةُ الْأَوَّلِينَ
( 13 ) ![മലയാളം - ഹിജ്റ് - Aya 13 ഹിജ്റ് - Aya 13](style/islamic/icons/mp3.png)
പൂര്വ്വികന്മാരില് (ദൈവത്തിന്റെ) നടപടി നടന്ന് കഴിഞ്ഞിട്ടും അവര്‍ ഇതില്‍ വിശ്വസിക്കുന്നില്ല.
وَلَوْ فَتَحْنَا عَلَيْهِم بَابًا مِّنَ السَّمَاءِ فَظَلُّوا فِيهِ يَعْرُجُونَ
( 14 ) ![മലയാളം - ഹിജ്റ് - Aya 14 ഹിജ്റ് - Aya 14](style/islamic/icons/mp3.png)
അവരുടെ മേല്‍ ആകാശത്ത് നിന്ന് നാം ഒരു കവാടം തുറന്നുകൊടുക്കുകയും, എന്നിട്ട് അതിലൂടെ അവര്‍ കയറിപ്പോയിക്കൊണ്ടിരിക്കുകയും ചെയ്താല്‍ പോലും.
لَقَالُوا إِنَّمَا سُكِّرَتْ أَبْصَارُنَا بَلْ نَحْنُ قَوْمٌ مَّسْحُورُونَ
( 15 ) ![മലയാളം - ഹിജ്റ് - Aya 15 ഹിജ്റ് - Aya 15](style/islamic/icons/mp3.png)
അവര്‍ പറയും: ഞങ്ങളുടെ കണ്ണുകള്‍ക്ക് മത്ത് ബാധിച്ചത് മാത്രമാണ്. അല്ല, ഞങ്ങള്‍ മാരണം ചെയ്യപ്പെട്ട ഒരു കൂട്ടം ആളുകളാണ്.
وَلَقَدْ جَعَلْنَا فِي السَّمَاءِ بُرُوجًا وَزَيَّنَّاهَا لِلنَّاظِرِينَ
( 16 ) ![മലയാളം - ഹിജ്റ് - Aya 16 ഹിജ്റ് - Aya 16](style/islamic/icons/mp3.png)
ആകാശത്ത് നാം നക്ഷത്രമണ്ഡലങ്ങള്‍ നിശ്ചയിക്കുകയും, നോക്കുന്നവര്‍ക്ക് അവയെ നാം അലംകൃതമാക്കുകയും ചെയ്തിരിക്കുന്നു.
وَحَفِظْنَاهَا مِن كُلِّ شَيْطَانٍ رَّجِيمٍ
( 17 ) ![മലയാളം - ഹിജ്റ് - Aya 17 ഹിജ്റ് - Aya 17](style/islamic/icons/mp3.png)
ആട്ടിയകറ്റപ്പെട്ട എല്ലാ പിശാചുക്കളില്‍ നിന്നും അതിനെ നാം കാത്തുസൂക്ഷിക്കുകയും ചെയ്തിരിക്കുന്നു.
إِلَّا مَنِ اسْتَرَقَ السَّمْعَ فَأَتْبَعَهُ شِهَابٌ مُّبِينٌ
( 18 ) ![മലയാളം - ഹിജ്റ് - Aya 18 ഹിജ്റ് - Aya 18](style/islamic/icons/mp3.png)
എന്നാല്‍ കട്ടുകേള്‍ക്കാന്‍ ശ്രമിച്ചവനാകട്ടെ, പ്രത്യക്ഷമായ ഒരു തീജ്വാല അവനെ പിന്തുടരുന്നതാണ്.
وَالْأَرْضَ مَدَدْنَاهَا وَأَلْقَيْنَا فِيهَا رَوَاسِيَ وَأَنبَتْنَا فِيهَا مِن كُلِّ شَيْءٍ مَّوْزُونٍ
( 19 ) ![മലയാളം - ഹിജ്റ് - Aya 19 ഹിജ്റ് - Aya 19](style/islamic/icons/mp3.png)
ഭൂമിയെ നാം വിശാലമാക്കുകയും അതില്‍ ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ സ്ഥാപിക്കുകയും, അളവ് നിര്‍ണയിക്കപ്പെട്ട എല്ലാ വസ്തുക്കളും അതില്‍ നാം മുളപ്പിക്കുകയും ചെയ്തിരിക്കുന്നു.
وَجَعَلْنَا لَكُمْ فِيهَا مَعَايِشَ وَمَن لَّسْتُمْ لَهُ بِرَازِقِينَ
( 20 ) ![മലയാളം - ഹിജ്റ് - Aya 20 ഹിജ്റ് - Aya 20](style/islamic/icons/mp3.png)
നിങ്ങള്‍ക്കും, നിങ്ങള്‍ ആഹാരം നല്‍കിക്കൊണ്ടിരിക്കുന്നവരല്ലാത്തവര്‍ക്കും അതില്‍ നാം ഉപജീവനമാര്‍ഗങ്ങള്‍ ഏര്‍പെടുത്തുകയും ചെയ്തിരിക്കുന്നു.
وَإِن مِّن شَيْءٍ إِلَّا عِندَنَا خَزَائِنُهُ وَمَا نُنَزِّلُهُ إِلَّا بِقَدَرٍ مَّعْلُومٍ
( 21 ) ![മലയാളം - ഹിജ്റ് - Aya 21 ഹിജ്റ് - Aya 21](style/islamic/icons/mp3.png)
യാതൊരു വസ്തുവും നമ്മുടെ പക്കല്‍ അതിന്റെ ഖജനാവുകള്‍ ഉള്ളതായിട്ടല്ലാതെയില്ല. (എന്നാല്‍) ഒരു നിര്‍ണിതമായ തോതനുസരിച്ചല്ലാതെ നാമത് ഇറക്കുന്നതല്ല.
وَأَرْسَلْنَا الرِّيَاحَ لَوَاقِحَ فَأَنزَلْنَا مِنَ السَّمَاءِ مَاءً فَأَسْقَيْنَاكُمُوهُ وَمَا أَنتُمْ لَهُ بِخَازِنِينَ
( 22 ) ![മലയാളം - ഹിജ്റ് - Aya 22 ഹിജ്റ് - Aya 22](style/islamic/icons/mp3.png)
മേഘങ്ങളുല്‍പാദിപ്പിക്കുന്ന കാറ്റുകളെ നാം അയക്കുകയും, എന്നിട്ട് ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതരികയും, എന്നിട്ട് നിങ്ങള്‍ക്ക് അത് കുടിക്കുമാറാക്കുകയും ചെയ്തു. നിങ്ങള്‍ക്കത് സംഭരിച്ച് വെക്കാന്‍ കഴിയുമായിരുന്നില്ല.
وَإِنَّا لَنَحْنُ نُحْيِي وَنُمِيتُ وَنَحْنُ الْوَارِثُونَ
( 23 ) ![മലയാളം - ഹിജ്റ് - Aya 23 ഹിജ്റ് - Aya 23](style/islamic/icons/mp3.png)
തീര്‍ച്ചയായും, നാം തന്നെയാണ് ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നത്. (എല്ലാറ്റിന്റെയും) അനന്തരാവകാശിയും നാം തന്നെയാണ്.
وَلَقَدْ عَلِمْنَا الْمُسْتَقْدِمِينَ مِنكُمْ وَلَقَدْ عَلِمْنَا الْمُسْتَأْخِرِينَ
( 24 ) ![മലയാളം - ഹിജ്റ് - Aya 24 ഹിജ്റ് - Aya 24](style/islamic/icons/mp3.png)
തീര്‍ച്ചയായും നിങ്ങളില്‍ നിന്ന് മുമ്പിലായവര്‍ ആരെന്ന് നാം അറിഞ്ഞിട്ടുണ്ട്. പിന്നിലായവര്‍ ആരെന്നും നാം അറിഞ്ഞിട്ടുണ്ട്.
وَإِنَّ رَبَّكَ هُوَ يَحْشُرُهُمْ ۚ إِنَّهُ حَكِيمٌ عَلِيمٌ
( 25 ) ![മലയാളം - ഹിജ്റ് - Aya 25 ഹിജ്റ് - Aya 25](style/islamic/icons/mp3.png)
തീര്‍ച്ചയായും നിന്റെ രക്ഷിതാവ് തന്നെ അവരെ ഒരുമിച്ചുകൂട്ടുന്നതുമാണ്. തീര്‍ച്ചയായും അവന് യുക്തിമാനും സര്‍വ്വജ്ഞനുമത്രെ.
وَلَقَدْ خَلَقْنَا الْإِنسَانَ مِن صَلْصَالٍ مِّنْ حَمَإٍ مَّسْنُونٍ
( 26 ) ![മലയാളം - ഹിജ്റ് - Aya 26 ഹിജ്റ് - Aya 26](style/islamic/icons/mp3.png)
കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ (മുട്ടിയാല്‍) മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന് നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു.
وَالْجَانَّ خَلَقْنَاهُ مِن قَبْلُ مِن نَّارِ السَّمُومِ
( 27 ) ![മലയാളം - ഹിജ്റ് - Aya 27 ഹിജ്റ് - Aya 27](style/islamic/icons/mp3.png)
അതിന്നു മുമ്പ് ജിന്നിനെ അത്യുഷ്ണമുള്ള അഗ്നിജ്വാലയില്‍ നിന്നു നാം സൃഷ്ടിച്ചു.
وَإِذْ قَالَ رَبُّكَ لِلْمَلَائِكَةِ إِنِّي خَالِقٌ بَشَرًا مِّن صَلْصَالٍ مِّنْ حَمَإٍ مَّسْنُونٍ
( 28 ) ![മലയാളം - ഹിജ്റ് - Aya 28 ഹിജ്റ് - Aya 28](style/islamic/icons/mp3.png)
നിന്റെ രക്ഷിതാവ് മലക്കുകളോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം ശ്രദ്ധേയമാകുന്നു: കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന് ഞാന്‍ ഒരു മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുകയാണ്.
فَإِذَا سَوَّيْتُهُ وَنَفَخْتُ فِيهِ مِن رُّوحِي فَقَعُوا لَهُ سَاجِدِينَ
( 29 ) ![മലയാളം - ഹിജ്റ് - Aya 29 ഹിജ്റ് - Aya 29](style/islamic/icons/mp3.png)
അങ്ങനെ ഞാന്‍ അവനെ ശരിയായ രൂപത്തിലാക്കുകയും, എന്റെ ആത്മാവില്‍ നിന്ന് അവനില്‍ ഞാന്‍ ഊതുകയും ചെയ്താല്‍, അപ്പോള്‍ അവന്ന് പ്രണമിക്കുന്നവരായിക്കൊണ്ട് നിങ്ങള്‍ വീഴുവിന്‍.
فَسَجَدَ الْمَلَائِكَةُ كُلُّهُمْ أَجْمَعُونَ
( 30 ) ![മലയാളം - ഹിജ്റ് - Aya 30 ഹിജ്റ് - Aya 30](style/islamic/icons/mp3.png)
അപ്പോള്‍ മലക്കുകള്‍ എല്ലാവരും പ്രണമിച്ചു.
إِلَّا إِبْلِيسَ أَبَىٰ أَن يَكُونَ مَعَ السَّاجِدِينَ
( 31 ) ![മലയാളം - ഹിജ്റ് - Aya 31 ഹിജ്റ് - Aya 31](style/islamic/icons/mp3.png)
ഇബ്ലീസ് ഒഴികെ. പ്രണമിക്കുന്നവരുടെ കൂട്ടത്തിലായിരിക്കാന്‍ അവന് വിസമ്മതിച്ചു.
قَالَ يَا إِبْلِيسُ مَا لَكَ أَلَّا تَكُونَ مَعَ السَّاجِدِينَ
( 32 ) ![മലയാളം - ഹിജ്റ് - Aya 32 ഹിജ്റ് - Aya 32](style/islamic/icons/mp3.png)
അല്ലാഹു പറഞ്ഞു: ഇബ്ലീസേ, പ്രണമിക്കുന്നവരുടെ കൂട്ടത്തില്‍ ചേരാതിരിക്കുവാന്‍ നിനക്കെന്താണ് ന്യായം?
قَالَ لَمْ أَكُن لِّأَسْجُدَ لِبَشَرٍ خَلَقْتَهُ مِن صَلْصَالٍ مِّنْ حَمَإٍ مَّسْنُونٍ
( 33 ) ![മലയാളം - ഹിജ്റ് - Aya 33 ഹിജ്റ് - Aya 33](style/islamic/icons/mp3.png)
അവന് പറഞ്ഞു : കറുത്ത ചെളി പാകപ്പെടുത്തിയുണ്ടാക്കിയ (മുട്ടിയാല്‍) മുഴക്കമുണ്ടാക്കുന്ന കളിമണ്‍ രൂപത്തില്‍ നിന്ന് നീ സൃഷ്ടിച്ച മനുഷ്യന് ഞാന്‍ പ്രണമിക്കേണ്ടവനല്ല.
قَالَ فَاخْرُجْ مِنْهَا فَإِنَّكَ رَجِيمٌ
( 34 ) ![മലയാളം - ഹിജ്റ് - Aya 34 ഹിജ്റ് - Aya 34](style/islamic/icons/mp3.png)
അവന് പറഞ്ഞു: നീ ഇവിടെ നിന്ന് പുറത്ത് പോ. തീര്‍ച്ചയായും നീ ആട്ടിയകറ്റപ്പെട്ടവനാകുന്നു.
وَإِنَّ عَلَيْكَ اللَّعْنَةَ إِلَىٰ يَوْمِ الدِّينِ
( 35 ) ![മലയാളം - ഹിജ്റ് - Aya 35 ഹിജ്റ് - Aya 35](style/islamic/icons/mp3.png)
തീര്‍ച്ചയായും ന്യായവിധിയുടെ നാള് വരെയും നിന്റെ മേല്‍ ശാപമുണ്ടായിരിക്കുന്നതാണ്.
قَالَ رَبِّ فَأَنظِرْنِي إِلَىٰ يَوْمِ يُبْعَثُونَ
( 36 ) ![മലയാളം - ഹിജ്റ് - Aya 36 ഹിജ്റ് - Aya 36](style/islamic/icons/mp3.png)
അവന് പറഞ്ഞു: എന്റെ രക്ഷിതാവേ, അവര്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ എനിക്ക് നീ അവധി നീട്ടിത്തരേണമേ.
قَالَ فَإِنَّكَ مِنَ الْمُنظَرِينَ
( 37 ) ![മലയാളം - ഹിജ്റ് - Aya 37 ഹിജ്റ് - Aya 37](style/islamic/icons/mp3.png)
അല്ലാഹു പറഞ്ഞു: എന്നാല്‍ തീര്‍ച്ചയായും നീ അവധി നല്‍കപ്പെടുന്നവരുടെ കൂട്ടത്തില്‍ തന്നെയായിരിക്കും.
إِلَىٰ يَوْمِ الْوَقْتِ الْمَعْلُومِ
( 38 ) ![മലയാളം - ഹിജ്റ് - Aya 38 ഹിജ്റ് - Aya 38](style/islamic/icons/mp3.png)
ആ നിശ്ചിത സന്ദര്‍ഭം വന്നെത്തുന്ന ദിവസം വരെ.
قَالَ رَبِّ بِمَا أَغْوَيْتَنِي لَأُزَيِّنَنَّ لَهُمْ فِي الْأَرْضِ وَلَأُغْوِيَنَّهُمْ أَجْمَعِينَ
( 39 ) ![മലയാളം - ഹിജ്റ് - Aya 39 ഹിജ്റ് - Aya 39](style/islamic/icons/mp3.png)
അവന് പറഞ്ഞു: എന്റെ രക്ഷിതാവേ, നീ എന്നെ വഴികേടിലാക്കിയതിനാല്‍, ഭൂലോകത്ത് അവര്‍ക്കു ഞാന്‍ (ദുഷ്പ്രവൃത്തികള്‍) അലംകൃതമായി തോന്നിക്കുകയും, അവരെ മുഴുവന്‍ ഞാന്‍ വഴികേടിലാക്കുകയും ചെയ്യും; തീര്‍ച്ച.
إِلَّا عِبَادَكَ مِنْهُمُ الْمُخْلَصِينَ
( 40 ) ![മലയാളം - ഹിജ്റ് - Aya 40 ഹിജ്റ് - Aya 40](style/islamic/icons/mp3.png)
അവരുടെ കൂട്ടത്തില്‍ നിന്ന് നിന്റെ നിഷ്കളങ്കരായ ദാസന്മാരൊഴികെ.
قَالَ هَٰذَا صِرَاطٌ عَلَيَّ مُسْتَقِيمٌ
( 41 ) ![മലയാളം - ഹിജ്റ് - Aya 41 ഹിജ്റ് - Aya 41](style/islamic/icons/mp3.png)
അവന് (അല്ലാഹു) പറഞ്ഞു: എന്നിലേക്ക് നേര്‍ക്കുനേരെയുള്ള മാര്‍ഗമാകുന്നു ഇത്.
إِنَّ عِبَادِي لَيْسَ لَكَ عَلَيْهِمْ سُلْطَانٌ إِلَّا مَنِ اتَّبَعَكَ مِنَ الْغَاوِينَ
( 42 ) ![മലയാളം - ഹിജ്റ് - Aya 42 ഹിജ്റ് - Aya 42](style/islamic/icons/mp3.png)
തീര്‍ച്ചയായും എന്റെ ദാസന്മാരുടെ മേല്‍ നിനക്ക് യാതൊരു ആധിപത്യവുമില്ല. നിന്നെ പിന്‍പറ്റിയ ദുര്‍മാര്‍ഗികളുടെ മേലല്ലാതെ.
وَإِنَّ جَهَنَّمَ لَمَوْعِدُهُمْ أَجْمَعِينَ
( 43 ) ![മലയാളം - ഹിജ്റ് - Aya 43 ഹിജ്റ് - Aya 43](style/islamic/icons/mp3.png)
തീര്‍ച്ചയായും നരകം അവര്‍ക്കെല്ലാം നിശ്ചയിക്കപ്പെട്ട സ്ഥാനം തന്നെയാകുന്നു.
لَهَا سَبْعَةُ أَبْوَابٍ لِّكُلِّ بَابٍ مِّنْهُمْ جُزْءٌ مَّقْسُومٌ
( 44 ) ![മലയാളം - ഹിജ്റ് - Aya 44 ഹിജ്റ് - Aya 44](style/islamic/icons/mp3.png)
അതിന് ഏഴ് കവാടങ്ങളുണ്ട്. ഓരോ വാതിലിലൂടെയും കടക്കുവാനായി വീതിക്കപ്പെട്ട ഓരോ വിഭാഗം അവരിലുണ്ട്.
إِنَّ الْمُتَّقِينَ فِي جَنَّاتٍ وَعُيُونٍ
( 45 ) ![മലയാളം - ഹിജ്റ് - Aya 45 ഹിജ്റ് - Aya 45](style/islamic/icons/mp3.png)
തീര്‍ച്ചയായും സൂക്ഷ്മത പാലിച്ചവര്‍ തോട്ടങ്ങളിലും അരുവികളിലുമായിരിക്കും.
ادْخُلُوهَا بِسَلَامٍ آمِنِينَ
( 46 ) ![മലയാളം - ഹിജ്റ് - Aya 46 ഹിജ്റ് - Aya 46](style/islamic/icons/mp3.png)
നിര്‍ഭയരായി ശാന്തിയോടെ അതില്‍ പ്രവേശിച്ച് കൊള്ളുക. (എന്ന് അവര്‍ക്ക് സ്വാഗതം ആശംസിക്കപ്പെടും.)
وَنَزَعْنَا مَا فِي صُدُورِهِم مِّنْ غِلٍّ إِخْوَانًا عَلَىٰ سُرُرٍ مُّتَقَابِلِينَ
( 47 ) ![മലയാളം - ഹിജ്റ് - Aya 47 ഹിജ്റ് - Aya 47](style/islamic/icons/mp3.png)
അവരുടെ ഹൃദയങ്ങളില്‍ വല്ല വിദ്വേഷവുമുണ്ടെങ്കില്‍ നാമത് നീക്കം ചെയ്യുന്നതാണ്. സഹോദരങ്ങളെന്ന നിലയില്‍ അവര്‍ കട്ടിലുകളില്‍ പരസ്പരം അഭിമുഖമായി ഇരിക്കുന്നവരായിരിക്കും.
لَا يَمَسُّهُمْ فِيهَا نَصَبٌ وَمَا هُم مِّنْهَا بِمُخْرَجِينَ
( 48 ) ![മലയാളം - ഹിജ്റ് - Aya 48 ഹിജ്റ് - Aya 48](style/islamic/icons/mp3.png)
അവിടെവെച്ച് യാതൊരു ക്ഷീണവും അവരെ ബാധിക്കുന്നതല്ല. അവിടെ നിന്ന് അവര്‍ പുറത്താക്കപ്പെടുന്നതുമല്ല.
نَبِّئْ عِبَادِي أَنِّي أَنَا الْغَفُورُ الرَّحِيمُ
( 49 ) ![മലയാളം - ഹിജ്റ് - Aya 49 ഹിജ്റ് - Aya 49](style/islamic/icons/mp3.png)
(നബിയേ,) ഞാന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ് എന്ന് എന്റെ ദാസന്മാരെ വിവരമറിയിക്കുക.
وَأَنَّ عَذَابِي هُوَ الْعَذَابُ الْأَلِيمُ
( 50 ) ![മലയാളം - ഹിജ്റ് - Aya 50 ഹിജ്റ് - Aya 50](style/islamic/icons/mp3.png)
എന്റെ ശിക്ഷ തന്നെയാണ് വേദനയേറിയ ശിക്ഷ എന്നും (വിവരമറിയിക്കുക.)
وَنَبِّئْهُمْ عَن ضَيْفِ إِبْرَاهِيمَ
( 51 ) ![മലയാളം - ഹിജ്റ് - Aya 51 ഹിജ്റ് - Aya 51](style/islamic/icons/mp3.png)
ഇബ്രാഹീമിന്റെ (അടുത്ത് വന്ന) അതിഥികളെപ്പറ്റി നീ അവരെ വിവരമറിയിക്കുക.
إِذْ دَخَلُوا عَلَيْهِ فَقَالُوا سَلَامًا قَالَ إِنَّا مِنكُمْ وَجِلُونَ
( 52 ) ![മലയാളം - ഹിജ്റ് - Aya 52 ഹിജ്റ് - Aya 52](style/islamic/icons/mp3.png)
അദ്ദേഹത്തിന്റെ അടുത്ത് കടന്ന് വന്ന് അവര്‍ സലാം എന്ന് പറഞ്ഞ സന്ദര്‍ഭം. അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളെപ്പറ്റി ഭയമുള്ളവരാകുന്നു.
قَالُوا لَا تَوْجَلْ إِنَّا نُبَشِّرُكَ بِغُلَامٍ عَلِيمٍ
( 53 ) ![മലയാളം - ഹിജ്റ് - Aya 53 ഹിജ്റ് - Aya 53](style/islamic/icons/mp3.png)
അവര്‍ പറഞ്ഞു: താങ്കള്‍ ഭയപ്പെടേണ്ട. ജ്ഞാനിയായ ഒരു ആണ്‍കുട്ടിയെപ്പറ്റി ഞങ്ങളിതാ താങ്കള്‍ക്കു സന്തോഷവാര്‍ത്ത അറിയിക്കുന്നു.
قَالَ أَبَشَّرْتُمُونِي عَلَىٰ أَن مَّسَّنِيَ الْكِبَرُ فَبِمَ تُبَشِّرُونَ
( 54 ) ![മലയാളം - ഹിജ്റ് - Aya 54 ഹിജ്റ് - Aya 54](style/islamic/icons/mp3.png)
അദ്ദേഹം പറഞ്ഞു: എനിക്ക് വാര്‍ദ്ധക്യം ബാധിച്ചു കഴിഞ്ഞിട്ടാണോ എനിക്ക് നിങ്ങള്‍ (സന്താനത്തെപറ്റി) സന്തോഷവാര്‍ത്ത അറിയിക്കുന്നത്? അപ്പോള്‍ എന്തൊന്നിനെപ്പറ്റിയാണ് നിങ്ങളീ സന്തോഷവാര്‍ത്ത അറിയിക്കുന്നത്?
قَالُوا بَشَّرْنَاكَ بِالْحَقِّ فَلَا تَكُن مِّنَ الْقَانِطِينَ
( 55 ) ![മലയാളം - ഹിജ്റ് - Aya 55 ഹിജ്റ് - Aya 55](style/islamic/icons/mp3.png)
അവര്‍ പറഞ്ഞു: ഞങ്ങള്‍ താങ്കള്‍ക്ക് സന്തോഷവാര്‍ത്ത നല്‍കിയിട്ടുള്ളത് ഒരു യാഥാര്‍ത്ഥ്യത്തെപറ്റിതന്നെയാണ്. അതിനാല്‍ താങ്കള്‍ നിരാശരുടെ കൂട്ടത്തിലായിരിക്കരുത്.
قَالَ وَمَن يَقْنَطُ مِن رَّحْمَةِ رَبِّهِ إِلَّا الضَّالُّونَ
( 56 ) ![മലയാളം - ഹിജ്റ് - Aya 56 ഹിജ്റ് - Aya 56](style/islamic/icons/mp3.png)
അദ്ദേഹം (ഇബ്രാഹീം) പറഞ്ഞു: തന്റെ രക്ഷിതാവിന്റെ കാരുണ്യത്തെപ്പറ്റി ആരാണ് നിരാശപ്പെടുക? വഴിപിഴച്ചവരല്ലാതെ.
قَالَ فَمَا خَطْبُكُمْ أَيُّهَا الْمُرْسَلُونَ
( 57 ) ![മലയാളം - ഹിജ്റ് - Aya 57 ഹിജ്റ് - Aya 57](style/islamic/icons/mp3.png)
അദ്ദേഹം (ഇബ്രാഹീം) പറഞ്ഞു: ഹേ; ദൂതന്മാരേ, എന്നാല്‍ നിങ്ങളുടെ (മുഖ്യ) വിഷയമെന്താണ്?
قَالُوا إِنَّا أُرْسِلْنَا إِلَىٰ قَوْمٍ مُّجْرِمِينَ
( 58 ) ![മലയാളം - ഹിജ്റ് - Aya 58 ഹിജ്റ് - Aya 58](style/islamic/icons/mp3.png)
അവര്‍ പറഞ്ഞു: ഞങ്ങള്‍ കുറ്റവാളികളായ ഒരു ജനതയിലേക്ക് അയക്കപ്പെട്ടിരിക്കുകയാണ്.
إِلَّا آلَ لُوطٍ إِنَّا لَمُنَجُّوهُمْ أَجْمَعِينَ
( 59 ) ![മലയാളം - ഹിജ്റ് - Aya 59 ഹിജ്റ് - Aya 59](style/islamic/icons/mp3.png)
(എന്നാല്‍) ലൂത്വിന്റെ കുടുംബം അതില്‍ നിന്നൊഴിവാണ്. തീര്‍ച്ചയായും അവരെ മുഴുവന്‍ ഞങ്ങള്‍ രക്ഷപ്പെടുത്തുന്നതാണ്.
إِلَّا امْرَأَتَهُ قَدَّرْنَا ۙ إِنَّهَا لَمِنَ الْغَابِرِينَ
( 60 ) ![മലയാളം - ഹിജ്റ് - Aya 60 ഹിജ്റ് - Aya 60](style/islamic/icons/mp3.png)
അദ്ദേഹത്തിന്റെ ഭാര്യ ഒഴികെ. തീര്‍ച്ചയായും അവള് ശിക്ഷയില്‍ അകപ്പെടുന്നവരുടെ കൂട്ടത്തിലാണെന്ന് ഞങ്ങള്‍ കണക്കാക്കിയിരിക്കുന്നു.
فَلَمَّا جَاءَ آلَ لُوطٍ الْمُرْسَلُونَ
( 61 ) ![മലയാളം - ഹിജ്റ് - Aya 61 ഹിജ്റ് - Aya 61](style/islamic/icons/mp3.png)
അങ്ങനെ ലൂത്വിന്റെ കുടുംബത്തില്‍ ആ ദൂതന്മാര് വന്നെത്തിയപ്പോള്‍.
قَالَ إِنَّكُمْ قَوْمٌ مُّنكَرُونَ
( 62 ) ![മലയാളം - ഹിജ്റ് - Aya 62 ഹിജ്റ് - Aya 62](style/islamic/icons/mp3.png)
അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും നിങ്ങള്‍ അപരിചിതരായ ആളുകളാണല്ലോ.
قَالُوا بَلْ جِئْنَاكَ بِمَا كَانُوا فِيهِ يَمْتَرُونَ
( 63 ) ![മലയാളം - ഹിജ്റ് - Aya 63 ഹിജ്റ് - Aya 63](style/islamic/icons/mp3.png)
അവര്‍ (ആ ദൂതന്മാരായ മലക്കുകള്‍) പറഞ്ഞു: അല്ല, ഏതൊരു (ശിക്ഷയുടെ) കാര്യത്തില്‍ അവര്‍ (ജനങ്ങള്‍) സംശയിച്ചിരുന്നുവോ അതും കൊണ്ടാണ് ഞങ്ങള്‍ താങ്കളുടെ അടുത്ത് വന്നിരിക്കുന്നത്.
وَأَتَيْنَاكَ بِالْحَقِّ وَإِنَّا لَصَادِقُونَ
( 64 ) ![മലയാളം - ഹിജ്റ് - Aya 64 ഹിജ്റ് - Aya 64](style/islamic/icons/mp3.png)
യാഥാര്‍ത്ഥ്യവും കൊണ്ടാണ് ഞങ്ങള്‍ താങ്കളുടെ അടുത്ത് വന്നിരിക്കുന്നത്. തീര്‍ച്ചയായും ഞങ്ങള്‍ സത്യം പറയുന്നവരാകുന്നു.
فَأَسْرِ بِأَهْلِكَ بِقِطْعٍ مِّنَ اللَّيْلِ وَاتَّبِعْ أَدْبَارَهُمْ وَلَا يَلْتَفِتْ مِنكُمْ أَحَدٌ وَامْضُوا حَيْثُ تُؤْمَرُونَ
( 65 ) ![മലയാളം - ഹിജ്റ് - Aya 65 ഹിജ്റ് - Aya 65](style/islamic/icons/mp3.png)
അതിനാല്‍ താങ്കളുടെ കുടുംബത്തെയും കൊണ്ട് രാത്രിയില്‍ അല്പസമയം ബാക്കിയുള്ളപ്പോള്‍ യാത്രചെയ്ത് കൊള്ളുക. താങ്കള്‍ അവരുടെ പിന്നാലെ അനുഗമിക്കുകയും ചെയ്യുക. നിങ്ങളില്‍ ഒരാളും തിരിഞ്ഞ് നോക്കരുത്. നിങ്ങള്‍ കല്പിക്കപ്പെടുന്ന ഭാഗത്തേക്ക് നടന്ന് പോയിക്കൊള്ളുക.
وَقَضَيْنَا إِلَيْهِ ذَٰلِكَ الْأَمْرَ أَنَّ دَابِرَ هَٰؤُلَاءِ مَقْطُوعٌ مُّصْبِحِينَ
( 66 ) ![മലയാളം - ഹിജ്റ് - Aya 66 ഹിജ്റ് - Aya 66](style/islamic/icons/mp3.png)
ആ കാര്യം, അതായത് പ്രഭാതമാകുന്നതോടെ ഇക്കൂട്ടരുടെ മുരടുതന്നെ മുറിച്ചുനീക്കപ്പെടുന്നതാണ് എന്ന കാര്യം നാം അദ്ദേഹത്തിന് (ലൂത്വ് നബിക്ക്) ഖണ്ഡിതമായി അറിയിച്ച് കൊടുത്തു.
وَجَاءَ أَهْلُ الْمَدِينَةِ يَسْتَبْشِرُونَ
( 67 ) ![മലയാളം - ഹിജ്റ് - Aya 67 ഹിജ്റ് - Aya 67](style/islamic/icons/mp3.png)
രാജ്യക്കാര്‍ സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് വന്നു.
قَالَ إِنَّ هَٰؤُلَاءِ ضَيْفِي فَلَا تَفْضَحُونِ
( 68 ) ![മലയാളം - ഹിജ്റ് - Aya 68 ഹിജ്റ് - Aya 68](style/islamic/icons/mp3.png)
അദ്ദേഹം (ലൂത്വ്) പറഞ്ഞു: തീര്‍ച്ചയായും ഇവര്‍ എന്റെ അതിഥികളാണ്. അതിനാല്‍ നിങ്ങളെന്നെ വഷളാക്കരുത്.
وَاتَّقُوا اللَّهَ وَلَا تُخْزُونِ
( 69 ) ![മലയാളം - ഹിജ്റ് - Aya 69 ഹിജ്റ് - Aya 69](style/islamic/icons/mp3.png)
നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അപമാനിക്കാതിരിക്കുകയും ചെയ്യുക.
قَالُوا أَوَلَمْ نَنْهَكَ عَنِ الْعَالَمِينَ
( 70 ) ![മലയാളം - ഹിജ്റ് - Aya 70 ഹിജ്റ് - Aya 70](style/islamic/icons/mp3.png)
അവര്‍ പറഞ്ഞു: ലോകരുടെ കാര്യത്തില്‍ (ഇടപെടുന്നതില്‍) നിന്നു നിന്നെ ഞങ്ങള്‍ വിലക്കിയിട്ടില്ലേ?
قَالَ هَٰؤُلَاءِ بَنَاتِي إِن كُنتُمْ فَاعِلِينَ
( 71 ) ![മലയാളം - ഹിജ്റ് - Aya 71 ഹിജ്റ് - Aya 71](style/islamic/icons/mp3.png)
അദ്ദേഹം പറഞ്ഞു: ഇതാ എന്റെ പെണ്മക്കള്. (അവരെ നിങ്ങള്‍ക്ക് വിവാഹം കഴിക്കാം.) നിങ്ങള്‍ക്ക് ചെയ്യാം എന്നുണ്ടെങ്കില്‍
لَعَمْرُكَ إِنَّهُمْ لَفِي سَكْرَتِهِمْ يَعْمَهُونَ
( 72 ) ![മലയാളം - ഹിജ്റ് - Aya 72 ഹിജ്റ് - Aya 72](style/islamic/icons/mp3.png)
നിന്റെ ജീവിതം തന്നെയാണ സത്യം തീര്‍ച്ചയായും അവര്‍ അവരുടെ ലഹരിയില്‍ വിഹരിക്കുകയായിരുന്നു.
فَأَخَذَتْهُمُ الصَّيْحَةُ مُشْرِقِينَ
( 73 ) ![മലയാളം - ഹിജ്റ് - Aya 73 ഹിജ്റ് - Aya 73](style/islamic/icons/mp3.png)
അങ്ങനെ സൂര്യോദയത്തോടെ ആ ഘോരശബ്ദം അവരെ പിടികൂടി.
فَجَعَلْنَا عَالِيَهَا سَافِلَهَا وَأَمْطَرْنَا عَلَيْهِمْ حِجَارَةً مِّن سِجِّيلٍ
( 74 ) ![മലയാളം - ഹിജ്റ് - Aya 74 ഹിജ്റ് - Aya 74](style/islamic/icons/mp3.png)
അങ്ങനെ ആ രാജ്യത്തെ നാം തലകീഴായി മറിക്കുകയും, ചുട്ടുപഴുത്ത ഇഷ്ടികക്കല്ലുകള്‍ അവരുടെ മേല്‍ നാം വര്‍ഷിക്കുകയും ചെയ്തു.
إِنَّ فِي ذَٰلِكَ لَآيَاتٍ لِّلْمُتَوَسِّمِينَ
( 75 ) ![മലയാളം - ഹിജ്റ് - Aya 75 ഹിജ്റ് - Aya 75](style/islamic/icons/mp3.png)
നിരീക്ഷിച്ച് മനസ്സിലാക്കുന്നവര്‍ക്ക് തീര്‍ച്ചയായും അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്.
وَإِنَّهَا لَبِسَبِيلٍ مُّقِيمٍ
( 76 ) ![മലയാളം - ഹിജ്റ് - Aya 76 ഹിജ്റ് - Aya 76](style/islamic/icons/mp3.png)
തീര്‍ച്ചയായും അത് (ആ രാജ്യം) (ഇന്നും) നിലനിന്ന് വരുന്ന ഒരു പാതയിലാണ് സ്ഥിതി ചെയ്യുന്നത്.
إِنَّ فِي ذَٰلِكَ لَآيَةً لِّلْمُؤْمِنِينَ
( 77 ) ![മലയാളം - ഹിജ്റ് - Aya 77 ഹിജ്റ് - Aya 77](style/islamic/icons/mp3.png)
തീര്‍ച്ചയായും അതില്‍ വിശ്വാസികള്‍ക്ക് ഒരു ദൃഷ്ടാന്തമുണ്ട്.
وَإِن كَانَ أَصْحَابُ الْأَيْكَةِ لَظَالِمِينَ
( 78 ) ![മലയാളം - ഹിജ്റ് - Aya 78 ഹിജ്റ് - Aya 78](style/islamic/icons/mp3.png)
തീര്‍ച്ചയായും മരക്കൂട്ടത്തില് താമസിച്ചിരുന്ന ജനവിഭാഗം അക്രമികളായിരുന്നു.
فَانتَقَمْنَا مِنْهُمْ وَإِنَّهُمَا لَبِإِمَامٍ مُّبِينٍ
( 79 ) ![മലയാളം - ഹിജ്റ് - Aya 79 ഹിജ്റ് - Aya 79](style/islamic/icons/mp3.png)
അതിനാല്‍ നാം അവരുടെ നേരെ ശിക്ഷാനടപടി സ്വീകരിച്ചു. തീര്‍ച്ചയായും ഈ രണ്ട് പ്രദേശവും തുറന്ന പാതയില്‍ തന്നെയാണ് സ്ഥിതിചെയ്യുന്നത്.
وَلَقَدْ كَذَّبَ أَصْحَابُ الْحِجْرِ الْمُرْسَلِينَ
( 80 ) ![മലയാളം - ഹിജ്റ് - Aya 80 ഹിജ്റ് - Aya 80](style/islamic/icons/mp3.png)
തീര്‍ച്ചയായും ഹിജ്റിലെ നിവാസികള്‍ ദൈവദൂതന്മാരെ നിഷേധിച്ച് കളയുകയുണ്ടായി.
وَآتَيْنَاهُمْ آيَاتِنَا فَكَانُوا عَنْهَا مُعْرِضِينَ
( 81 ) ![മലയാളം - ഹിജ്റ് - Aya 81 ഹിജ്റ് - Aya 81](style/islamic/icons/mp3.png)
അവര്‍ക്ക് നാം നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നല്‍കുകയും ചെയ്തു. എന്നിട്ട് അവര്‍ അവയെ അവഗണിച്ച് കളയുകയായിരുന്നു.
وَكَانُوا يَنْحِتُونَ مِنَ الْجِبَالِ بُيُوتًا آمِنِينَ
( 82 ) ![മലയാളം - ഹിജ്റ് - Aya 82 ഹിജ്റ് - Aya 82](style/islamic/icons/mp3.png)
അവര്‍ പര്‍വ്വതങ്ങളില്‍ നിന്ന് (പാറകള്‍) വെട്ടിത്തുരന്ന് വീടുകളുണ്ടാക്കി നിര്‍ഭയരായി കഴിയുകയായിരുന്നു.
فَأَخَذَتْهُمُ الصَّيْحَةُ مُصْبِحِينَ
( 83 ) ![മലയാളം - ഹിജ്റ് - Aya 83 ഹിജ്റ് - Aya 83](style/islamic/icons/mp3.png)
അങ്ങനെയിരിക്കെ പ്രഭാതവേളയില്‍ ഒരു ഘോരശബ്ദം അവരെ പിടികൂടി.
فَمَا أَغْنَىٰ عَنْهُم مَّا كَانُوا يَكْسِبُونَ
( 84 ) ![മലയാളം - ഹിജ്റ് - Aya 84 ഹിജ്റ് - Aya 84](style/islamic/icons/mp3.png)
അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ചുണ്ടാക്കിയിരുന്നതൊന്നും അവര്‍ക്ക് ഉപകരിച്ചില്ല.
وَمَا خَلَقْنَا السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا إِلَّا بِالْحَقِّ ۗ وَإِنَّ السَّاعَةَ لَآتِيَةٌ ۖ فَاصْفَحِ الصَّفْحَ الْجَمِيلَ
( 85 ) ![മലയാളം - ഹിജ്റ് - Aya 85 ഹിജ്റ് - Aya 85](style/islamic/icons/mp3.png)
ആകാശങ്ങളും ഭൂമിയും അവ രണ്ടിനും ഇടയിലുള്ളതും യുക്തിപൂര്‍വ്വകമായല്ലാതെ നാം സൃഷ്ടിച്ചിട്ടില്ല. തീര്‍ച്ചയായും അന്ത്യസമയം വരുക തന്നെ ചെയ്യും. അതിനാല്‍ നീ ഭംഗിയായി മാപ്പ് ചെയ്ത് കൊടുക്കുക.
إِنَّ رَبَّكَ هُوَ الْخَلَّاقُ الْعَلِيمُ
( 86 ) ![മലയാളം - ഹിജ്റ് - Aya 86 ഹിജ്റ് - Aya 86](style/islamic/icons/mp3.png)
തീര്‍ച്ചയായും നിന്റെ രക്ഷിതാവ് എല്ലാം സൃഷ്ടിക്കുന്നവനും എല്ലാം അറിയുന്നവനുമാകുന്നു.
وَلَقَدْ آتَيْنَاكَ سَبْعًا مِّنَ الْمَثَانِي وَالْقُرْآنَ الْعَظِيمَ
( 87 ) ![മലയാളം - ഹിജ്റ് - Aya 87 ഹിജ്റ് - Aya 87](style/islamic/icons/mp3.png)
ആവര്‍ത്തിച്ചു പാരായണം ചെയ്യപ്പെടുന്ന ഏഴ് വചനങ്ങളും മഹത്തായ ഖുര്‍ആനും തീര്‍ച്ചയായും നിനക്ക് നാം നല്‍കിയിട്ടുണ്ട്.
لَا تَمُدَّنَّ عَيْنَيْكَ إِلَىٰ مَا مَتَّعْنَا بِهِ أَزْوَاجًا مِّنْهُمْ وَلَا تَحْزَنْ عَلَيْهِمْ وَاخْفِضْ جَنَاحَكَ لِلْمُؤْمِنِينَ
( 88 ) ![മലയാളം - ഹിജ്റ് - Aya 88 ഹിജ്റ് - Aya 88](style/islamic/icons/mp3.png)
അവരില്‍ (അവിശ്വാസികളില്‍) പെട്ട പല വിഭാഗക്കാര്‍ക്കും നാം സുഖഭോഗങ്ങള്‍ നല്‍കിയിട്ടുള്ളതിന്റെ നേര്‍ക്ക് നീ നിന്റെ ദൃഷ്ടികള്‍ നീട്ടിപ്പോകരുത്. അവരെപ്പറ്റി നീ വ്യസനിക്കേണ്ട. സത്യവിശ്വാസികള്‍ക്ക് നീ നിന്റെ ചിറക് താഴ്ത്തികൊടുക്കുക.
وَقُلْ إِنِّي أَنَا النَّذِيرُ الْمُبِينُ
( 89 ) ![മലയാളം - ഹിജ്റ് - Aya 89 ഹിജ്റ് - Aya 89](style/islamic/icons/mp3.png)
തീര്‍ച്ചയായും ഞാന്‍ വ്യക്തമായ ഒരു താക്കീതുകാരന്‍ തന്നെയാണ് എന്ന് പറയുകയും ചെയ്യുക.
كَمَا أَنزَلْنَا عَلَى الْمُقْتَسِمِينَ
( 90 ) ![മലയാളം - ഹിജ്റ് - Aya 90 ഹിജ്റ് - Aya 90](style/islamic/icons/mp3.png)
വിഭജനം നടത്തിക്കളഞ്ഞവരുടെ മേല്‍ നാം ഇറക്കിയത് പോലെത്തന്നെ.
الَّذِينَ جَعَلُوا الْقُرْآنَ عِضِينَ
( 91 ) ![മലയാളം - ഹിജ്റ് - Aya 91 ഹിജ്റ് - Aya 91](style/islamic/icons/mp3.png)
അതായത് ഖുര്‍ആനിനെ വ്യത്യസ്ത ഖണ്ഡങ്ങളാക്കി മാറ്റിയവരുടെ മേല്‍.
فَوَرَبِّكَ لَنَسْأَلَنَّهُمْ أَجْمَعِينَ
( 92 ) ![മലയാളം - ഹിജ്റ് - Aya 92 ഹിജ്റ് - Aya 92](style/islamic/icons/mp3.png)
എന്നാല്‍ നിന്റെ രക്ഷിതാവിനെത്തന്നെയാണ, അവരെ മുഴുവന്‍ നാം ചോദ്യം ചെയ്യുക തന്നെ ചെയ്യും.
عَمَّا كَانُوا يَعْمَلُونَ
( 93 ) ![മലയാളം - ഹിജ്റ് - Aya 93 ഹിജ്റ് - Aya 93](style/islamic/icons/mp3.png)
അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നതിനെ സംബന്ധിച്ച്.
فَاصْدَعْ بِمَا تُؤْمَرُ وَأَعْرِضْ عَنِ الْمُشْرِكِينَ
( 94 ) ![മലയാളം - ഹിജ്റ് - Aya 94 ഹിജ്റ് - Aya 94](style/islamic/icons/mp3.png)
അതിനാല്‍ നീ കല്പിക്കപ്പെടുന്നതെന്തോ അത് ഉറക്കെ പ്രഖ്യാപിച്ച് കൊള്ളുക. ബഹുദൈവവാദികളില്‍ നിന്ന് തിരിഞ്ഞുകളയുകയും ചെയ്യുക.
إِنَّا كَفَيْنَاكَ الْمُسْتَهْزِئِينَ
( 95 ) ![മലയാളം - ഹിജ്റ് - Aya 95 ഹിജ്റ് - Aya 95](style/islamic/icons/mp3.png)
പരിഹാസക്കാരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ തീര്‍ച്ചയായും നാം മതിയായിരിക്കുന്നു.
الَّذِينَ يَجْعَلُونَ مَعَ اللَّهِ إِلَٰهًا آخَرَ ۚ فَسَوْفَ يَعْلَمُونَ
( 96 ) ![മലയാളം - ഹിജ്റ് - Aya 96 ഹിജ്റ് - Aya 96](style/islamic/icons/mp3.png)
അതായത് അല്ലാഹുവോടൊപ്പം മറ്റുദൈവത്തെ സ്ഥാപിക്കുന്നവര്‍ (പിന്നീട്) അവര്‍ അറിഞ്ഞ് കൊള്ളും.
وَلَقَدْ نَعْلَمُ أَنَّكَ يَضِيقُ صَدْرُكَ بِمَا يَقُولُونَ
( 97 ) ![മലയാളം - ഹിജ്റ് - Aya 97 ഹിജ്റ് - Aya 97](style/islamic/icons/mp3.png)
അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് നിമിത്തം നിനക്ക് മനഃപ്രയാസം അനുഭവപ്പെടുന്നുണ്ട് എന്ന് തീര്‍ച്ചയായും നാം അറിയുന്നുണ്ട്.
فَسَبِّحْ بِحَمْدِ رَبِّكَ وَكُن مِّنَ السَّاجِدِينَ
( 98 ) ![മലയാളം - ഹിജ്റ് - Aya 98 ഹിജ്റ് - Aya 98](style/islamic/icons/mp3.png)
ആകയാല്‍ നിന്റെ രക്ഷിതാവിനെ സ്തുതിച്ച് കൊണ്ട് നീ സ്തോത്രകീര്‍ത്തനം നടത്തുകയും, നീ സുജൂദ് ചെയ്യുന്നവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക.
وَاعْبُدْ رَبَّكَ حَتَّىٰ يَأْتِيَكَ الْيَقِينُ
( 99 ) ![മലയാളം - ഹിജ്റ് - Aya 99 ഹിജ്റ് - Aya 99](style/islamic/icons/mp3.png)
ഉറപ്പായ കാര്യം (മരണം) നിനക്ക് വന്നെത്തുന്നത് വരെ നീ നിന്റെ രക്ഷിതാവിനെ ആരാധിക്കുകയും ചെയ്യുക.