ഖുര്‍ആന്‍, തൗഹീദ്, ഈമാന്‍, ഇസ്ലാം, വുളു, നമസ്കാരം, സ്വഭാവം, മയ്യിത്ത് പരിപാലനം, ശിര്‍ക്ക് തുടങ്ങി ഒരു മുസ്ലിം മനസ്സിലാക്കേണ്ട കാര്യങ്ങള്‍ സരളമായി പ്രതിപാദിക്കുന്ന ഒരു ഉത്തമ കൃതി.
Reveiwers: അബ്ദുറസാക് സ്വലാഹി
Publisher: ഫോറിനേര്‍സ് കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെ൯റര്‍ - സുല്‍ഫി
ഒരു വിശ്വാസി അനിവാര്യമായും അറിഞ്ഞിരിക്കേണ്ട മയ്യത്ത് പരിപാലനവുമായി ബന്ധപ്പെട്ട സുന്നത്തുകള്‍ ഏവ എന്നും ബിദ്അത്തുകള്‍ എന്ത് എന്നും വിവരിക്കുന്ന ലളിതമായ പുസ്തകം.
Reveiwers: സയ്യിദ് സഹ്ഫര്‍ സ്വാദിഖ്
Translators: ശാക്കിര്‍ ഹുസൈന് സ്വലാഹി
തന്നെ സൃഷ്ടിക്കുകയും പോറ്റി വളര്‍ത്തുകയും ചെയ്യുന്ന രക്ഷിതാവ് ആരാണ് ? അവന് ഇഷ്ടപ്പെട്ട മതമേതാണ് ? ആ മതം പഠിപ്പിക്കാനും അതനുസരിച്ച് മാതൃക കാണിക്കാനും അവന് അയച്ച ദൂതന് ആരാണ് ?. ഒരു മുസ്ലിം അനിവാര്യമായും അറിഞ്ഞിരിക്കേണ്ട ഈ മൂന്ന് വിഷയങ്ങളടെ വിശദീകരണമാണ് ഈ കൃതി.
Author: മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹ്ഹാബ്
Reveiwers: സുഫ്യാന് അബ്ദുസ്സലാം
Publisher: നിച്ച് ഓഫ് ട്രൂത്ത്, കേരള
കഅബാലയത്തില്‍ ചെന്ന് ഹജ്ജിനും ഉംറക്കും ഉദ്ദ്യേശിക്കുന്ന ഏതൊരാളും പ്രസ്തുത ആരാധനാ കര്മ്മങ്ങളിലെ പ്രവാചക സുന്നത്ത് പ്രാധാന്യത്തോടെ പഠിച്ചിരിക്കേണ്ടതാണ്. ഈ കൃതി ഹജ്ജിനെ സംബന്ധിച്ചും ഉംറയെ സംബന്ധിച്ചും കൃത്യമായ അവബോധം നല്കു്ന്ന ഒന്നാണ്. ഈ ഗ്രന്ഥം നിങ്ങള്‍ക്കൊരു ഗൈഡായി വര്‍ത്തിക്കും എന്ന കാര്യത്തില്‍ സംശയമില്ല.
Author: മുഹമ്മദ് ബിന്‍ സ്വാലിഹ് അല്‍-ഉതൈമീന്‍
Translators: മുഹ്’യുദ്ദീന്‍ തരിയോട്
Publisher: ഫൊറിനേര്‍സ് കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെ൯റര്‍ - ഒനൈസ
മുസ്ലിംകളിലെ ചിലരെങ്കിലും അമുസ്ലിം ആഘോഷങ്ങളില്‍ പങ്കാളികളാകുന്നതും, സ്വയം ആഘോഷിക്കുന്നതും കണ്ടുവരുന്നുണ്ട്. അന്യമതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച ഇസ്ലാമിന്റെ കാഴ്ചപ്പാട് മനസ്സിലാക്കാത്തതു കൊണ്ട് സംഭവിക്കുന്ന അബദ്ധമാണിത്. മുസ്ലിംകള് ഒരു കാരണവശാലും ചെയ്യാന്‍ പാടില്ലാത്ത സംഗതിയാണത്. ഖുര്‍ആനില്‍ നിന്നും പ്രവാചക വചനങ്ങളില്‍ നിന്നും സമൃദ്ധമായി രേഖകളുദ്ധരിച്ച് കൊണ്ടുള്ള ഈ കൃതി, പ്രസ്തുത വിഷയത്തില്‍ നമുക്ക് ഉള്‍കാഴ്ച നല്‍കും എന്നതില്‍ സംശയമില്ല.
Author: സയ്യിദ് സഹ്ഫര്‍ സ്വാദിഖ്
Reveiwers: മുഹമ്മദ് കബീര്‍ സലഫി
Publisher: ഇസ്’ലാമിക് കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ - റബ്’വ
ഖുര്‍ആന്‍ ഒരു ചരിത്ര ഗ്രന്ഥമല്ലെങ്കിലും ഖുര്‍ആനില്‍ അനേകം ചരിത്ര പരാമര്‍ശങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്, വിവിധ നാഗരികതകളുടെ നാശകാരണങ്ങള്‍ എന്ത് കൊണ്ടായിരുന്നു ?? ചരിത്ര ഗവേശകന്മാരെ ഖുര്‍ആനിലേക്ക് ക്ഷണിക്കുന്ന ഖുര്‍ആനിന്റെ ചരിത്ര വസ്തുതകള്‍ വിവരിക്കുന്ന അമൂല്യ രചന.
Author: മുഹമ്മദ് ഉഥ്മാന് - മുഹമ്മദ് ഉഥ്മാന്
Reveiwers: അബ്ദുറസാക് സ്വലാഹി
Publisher: ഇസ്’ലാമിക് കാള്‍ ആന്റ് ഗൈഡന്‍സ് സെന്റര്‍ - ഖസീം